
തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (എസ്.പി.സി.) തയ്യാറാക്കിയ പേലോഡുകൾ ഉൾക്കൊള്ളുന്ന റോക്കറ്റിന്റെ വിക്ഷേപണം നേരിൽ കാണുന്നതിനായി എസ്.പി.സി.യുടെ 36 അംഗ സംഘം ചെന്നൈയിലേക്ക് യാത്ര തിരിച്ചു.
പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ അഡീഷണൽ സ്റ്റേറ്റ് നോഡൽ ഓഫീസറുമായ കെ. മുഹമ്മദ് ഷാഫി ഐ.പി.എസ്. സംഘത്തിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഏഴ് കേഡറ്റുകൾ നേരിട്ട് ചെന്നൈയിലെത്തി സംഘത്തോടൊപ്പം ചേരും.
SPC–Space Zone Indiaയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10ന് ചെന്നൈയിലെ കേളമ്പാക്കത്തിന് സമീപമുള്ള തായൂരിലാണ് റോക്കറ്റ് വിക്ഷേപണം നടക്കുന്നത്.
Space Zone Indiaയുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട എസ്.പി.സി. കേഡറ്റുകൾക്ക് നേരത്തെ ബഹിരാകാശവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു. പരിശീലനത്തിന്റെ ഭാഗമായാണ് കേഡറ്റുകൾ വിവിധ പേലോഡുകൾ രൂപകൽപ്പന ചെയ്ത് നിർമിച്ചത്. ഇവ ഉൾക്കൊള്ളുന്ന റോക്കറ്റിന്റെ വിക്ഷേപണത്തിനാണ് കേഡറ്റുകൾ നേരിട്ട് സാക്ഷ്യം വഹിക്കുന്നത്.
വിദ്യാർത്ഥികളിൽ ശാസ്ത്ര-സാങ്കേതിക മേഖലയോടുള്ള താൽപര്യം വളർത്തുന്നതിനും ബഹിരാകാശ സാങ്കേതികവിദ്യയെ അടുത്തറിയുന്നതിനും അവസരമൊരുക്കുന്നതാണ് പരിപാടി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

