Breaking News

പണിമുടക്കി ‘പ്രിയദർശിനി’; പെരുമഴയിൽ സ്ത്രീകളും വിദ്യാർത്ഥികളും പെരുവഴിയിൽ

നിലയ്ക്കാമുക്കിൽ പ്രിയദർശിനി നിലച്ചു; യാത്രക്കാർ ദുരിതത്തിൽ വൈകിട്ട് 6.15-ഓടെ ബസ് ഡിപ്പോയിലേക്ക് മാറ്റി

കടയ്ക്കാവൂർ: കെ.എസ്.ആർ.ടി.സി.യുടെ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ‘പ്രിയദർശിനി’ ബസ് നിലയ്ക്കാമുക്കിൽ തകരാറിലായതോടെ സ്ത്രീകളും വിദ്യാർത്ഥികളുമടക്കം നിരവധി യാത്രക്കാർ പെരുവഴിയിലായി. വ്യാഴാഴ്ച വൈകിട്ട് 3.30-ഓടെയാണ് തിരുവനന്തപുരം–ആറ്റിങ്ങൽ–വക്കം റൂട്ടിൽ സർവീസ് നടത്തുന്ന ബസ് നിലയ്ക്കാമുക്ക് പള്ളിമുക്ക് ഭാഗത്ത് തകരാറിലായത്.

ബസ് പണിമുടക്കിയ സമയത്ത് ശക്തമായ മഴയായിരുന്നതിനാൽ യാത്രക്കാർ ഏറെ ദുരിതത്തിലായി. ബസിലുണ്ടായിരുന്ന സ്ത്രീകളും വിദ്യാർത്ഥികളും മഴയത്ത് ഇറങ്ങി മറ്റ് യാത്രാമാർഗങ്ങൾ തേടേണ്ടിവന്നു.

തകരാറിലായ ബസ് ഏറെ നേരം റോഡരികിൽ കിടന്നതും യാത്രക്കാരുടെ ദുരിതം വർധിപ്പിച്ചു. തുടർന്ന് വൈകിട്ട് 6.15-ഓടെയാണ് വർക്ക്ഷോപ്പ് വാഹനം സ്ഥലത്തെത്തി അറ്റകുറ്റപ്പണി നടത്തി ബസ് ഡിപ്പോയിലേക്ക് മാറ്റി.

സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന സർവീസ് തകരാറിലാകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി നാട്ടുകാർ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *