Breaking News

ബെംഗളൂരില്‍ നൈജീരിയൻ വനിത കൊല്ലപ്പെട്ടു; ദുരൂഹതയെന്ന് പോലീസ്

ബെംഗളൂരു: ചിക്കജാലയില്‍ വിദേശ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി.നൈജീരിയൻ സ്വദേശിയായ ലൊവേത് (33) ആണ് മരിച്ചത്. ഇത് കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ട്.

സംഭവത്തില്‍ ചിക്കജാല പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിനു ശേഷം മൃതദേഹം മൈതാനത്ത് കൊണ്ടിട്ടതാ യാണ് പോലീസ് നല്‍കുന്ന വിവരം. ബുധനാഴ്ച രാവിലെ ചിക്കജാല യിലെ റോഡരികിലുള്ള മൈതാനത്താണ് മൃതദേഹം നാട്ടുകാർ ആദ്യം കാണുന്നത്. അവർ ചിക്കജാല പോലീസില്‍ വിവരമറിയി ച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി.

അംബേദ്കർ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോർട്ടത്തില്‍ കഴുത്തിലും തലയ്ക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണ മെന്ന് സ്ഥിരീകരിച്ചു. ലഭ്യമായ സാഹചര്യ തെളിവുകള്‍ അനുസരിച്ച്‌ മറ്റെവിടെയോ വെച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രൗണ്ടില്‍ ഉപേക്ഷിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലൊവേതുമായി ബന്ധമുള്ള ആരും ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല. യുവതിയുടെ ഇന്ത്യയിലേക്കുള്ള വരവിന്റെ ഉദ്ദേശ്യവും വ്യക്തമായിട്ടില്ലെന്ന് പോലീസ് കൂട്ടിച്ചേർ ത്തു. ലൊവേതുമായി ബന്ധമുണ്ടായിരുന്ന ഏഴ് പേരെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കുറച്ചു നാളുകളായി ബാനർഗെട്ട യില്‍ താമസിക്കുകയായിരുന്നു ലൊവേത്. നിലവില്‍, പ്രദേശത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചു അന്വേഷണം പുരോഗമിക്കു കയാണെന്ന് ചിക്കജാല പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *