
വര്‍ക്കല: വര്‍ക്കല മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ആര്‍.എം.ഷെഫീറിനെതിരെ ലഘുലേഖ വിതരണം ചെയ്തുവെന്ന കേസില്‍ 6 പ്രതികള്‍ പോലീസിന്റെ പിടിയില്‍. രണ്ട് പ്രതികള്‍ വര്‍ക്കല സ്റ്റേഷനിലും നാല് പ്രതികള്‍ കല്ലമ്പലം സ്റ്റേഷനിലുമാണ് പിടിയിലായത്.
പ്രതികളെ എം.സി.സി സ്‌ക്വാഡ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നുവെന്ന് വര്‍ക്കല പോലീസ് പറഞ്ഞു. വര്‍ക്കല കണ്ണംബ പുതുവല്‍ പുത്തന്‍വീട്ടില്‍ അബ്ദുള്‍ കബീര്‍(74), കണ്ണംബ ഷീബ മന്‍സിലില്‍ ഷിബു(41) എന്നിവരെയാണ് എം.സി.സി സ്‌ക്വാഡ് പിടികൂടി പോലീസിന് കൈമാറിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കുടവൂര്‍ ജാസ്മി മന്‍സിലില്‍, ഷംനാദ്(36), കുടവൂര്‍ രോഹിണി ഭവനില്‍ രോഹിണി(24), കുടവൂര്‍ പൊയ്കയില്‍ വീട്ടില്‍ വിജയന്‍(38), കുടവൂര്‍ പൊയ്കയില്‍ വീട്ടില്‍ സാബു(40) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പോലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതായി പോലീസ് അറിയിച്ചു.