Breaking News

തിരുവനന്തപുരത്ത് പോളിംഗ് 13.45 ശതമാനം; കഴക്കൂട്ടം മുന്നില്‍

വര്‍ക്കല ജി.എം.എച്ച്.എസ്.എസിലെ 166-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനെത്തിയവര്‍

തിരുവനന്തപുരം: ജില്ലയില്‍ പോളിംഗ് 13.45 ശതമാനം. കഴക്കൂട്ടം മണ്ഡലത്തിലാണ് ജില്ലയില്‍ പോളിംഗ് ശതമാനം ഏറ്റവും കൂടുതല്‍. വര്‍ക്കല-13.71%, ആറ്റിങ്ങല്‍-15.17%, ചിറയിന്‍കീഴ്-13.56%, നെടുമങ്ങാട്-14.87%, വാമനപുരം-14.35%, കഴക്കൂട്ടം-16.07%, വട്ടിയൂര്‍ക്കാവ്-15.09%, തിരുവനന്തപുരം-12.34%, നേമം-15.29%, അരുവിക്കര-14.45%, പാറശാല-13.85%, കാട്ടാക്കട-14.83%, കോവളം-13.48%, നെയ്യാറ്റിന്‍കര-13.79% എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ പോളിംഗ് നില. ജില്ലയില്‍ രാവിലെ പോളിംഗ് ബൂത്തില്‍ എത്തിയവരില്‍ പുരുഷന്മാരാണ് കൂടുതല്‍. 2,35,242 പുരുഷന്മാര്‍ രാവിലെ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ സ്ത്രീകളുടെ എണ്ണം 1,73,344 ആണ്. 3 ട്രാന്‍സ്ജന്‍ഡര്‍ വോട്ടുകളും ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *