Breaking News

ഇരട്ടവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം: ഹൈക്കോടതി

കൊച്ചി: ഇരട്ടവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഒരാള്‍ ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിര്‍ദ്ദേശം. നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകളാണ് സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയതെന്നും ഇരട്ട വോട്ട് ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.
ഒരാള്‍ ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പുതിയ അപേക്ഷ നല്‍കുമ്പോള്‍ പഴയ സ്ഥലത്തെ വോട്ട് ആട്ടോമാറ്റിക് ആയി ഡിലീറ്റ് ചെയ്യാനുള്ള സാങ്കേതി സംവിധാനം ഇല്ലേയെന്ന് കോടതി ചോദിച്ചു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ട് മാറ്റുമ്പോള്‍ പഴയ പട്ടികയില്‍ വോട്ട് തുടരുന്നതാണ് ഇരട്ടവോട്ടുകളിലധികവും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ ഇടപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *