Breaking News

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖിലിന്റെ സുഹൃത്തും പ്രതി

കായംകുളം: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖിലിന്റെ സുഹൃത്തിനെയും പോലീസ് പ്രതി ചേര്‍ത്തു. മാലദ്വീപില്‍ ജോലി ചെയ്യുന്ന അബിന്‍ സി. രാജിനെയാണ് പോലീസ് കേസില്‍ പ്രതി ചേര്‍ത്തത്. അബിന്‍ സി. രാജാണ് തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്നുള്ള നിഖില്‍ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അബിന്‍ സി.രാജിനെ ഉടനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുമെന്നും കായംകുളം ഡിവൈഎസ്പി അജയ് നാഥ് അറിയിച്ചു.

വ്യാജസര്‍ട്ടിഫിക്കറ്റിനായി അബിന്‍ സി.രാജിന് നിഖില്‍ തോമസ് രണ്ട് ലക്ഷം രൂപ നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, തന്നെ അബിന്‍ സി. രാജ് അറിഞ്ഞുകൊണ്ട് ചതിച്ചതാണെന്ന് നിഖില്‍ തോമസ് പ്രതികരിച്ചു. വൈദ്യപരിശോധന കഴിഞ്ഞുവരുമ്പോഴാണ് നിഖില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അബിനുമായുള്ള ബന്ധം എസ്എഫ്ഐ വഴിയാണെന്നും നിഖില്‍ പറഞ്ഞു. കൊച്ചിയിലെ ഒരു ഏജന്‍സി വഴിയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്ന് നിഖില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *