

തിരുവനന്തപുരം: സംസ്ഥാന വിഹിതത്തിന്റെ കാര്യത്തില്‍ തര്‍ക്കമുള്ള 3 ദേശീയപാതകളുടെ സ്ഥലമേറ്റെടുപ്പിനും വേണ്ടിവരുന്ന മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. കൊല്ലം-ചെങ്കോട്ട, ഗ്രീന്‍ഫീല്‍ഡ് പാത, മൈസൂരു-മലപ്പുറം പാത, കുണ്ടന്നൂര്‍ ബൈപ്പാസ് എന്നിവയുടെ നിര്‍മാണ ചിലവാണ് ദേശീയപാതാ അതോറിറ്റി വഹിക്കുക. 25 % സംസ്ഥാന വിഹിതത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്ന പാതകളാണിത്.


