

വർക്കല :എൻ.ജി.ഒ യൂണിയൻ വർക്കല ഏരിയയുടെ ആഭിമുഖ്യത്തിൽ വർക്കലയിൽ ലോക പരിസ്ഥിതി ദിനാചരണവും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടത്തി. ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈനടലും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടത്തിയത്. വർക്കല എം.എൽ.എ അഡ്വ: വി.ജോയി വൃക്ഷത്തൈനട്ടുകൊണ്ട് ലോക പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു.
എൻ.ജി.ഒ യൂണിയൻ വർക്കല ഏരിയ പ്രസിഡന്റ് അനിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.ഷിബു സ്വാഗതം പറഞ്ഞു.ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ ബിറിൽ ,എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അർച്ചന.ആർ. പ്രസാദ് എന്നിവർ ആശംസകളർപ്പിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി സന്ദീപ് കൃതജ്ഞത രേഖപ്പെ ടുത്തി.