

വർക്കല :ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പച്ചത്തുരുത്ത് പദ്ധതിയുമായി വർക്കല പോലീസ്. പോലീസ് സ്റ്റേഷൻ വളപ്പിലാണ് ഔഷധസസ്യങ്ങൾ നട്ടുവളർത്തുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി മുപ്പതോളം ഔഷധസസ്യങ്ങൾ നട്ടു. പച്ചത്തുരുത്ത് പദ്ധതിക്കൊപ്പം രണ്ടാംഘട്ട പച്ചക്കറി തോട്ടവും നിർമ്മാണവും പോലീസ് സ്റ്റേഷൻ വളപ്പിൽ നടന്നു. ആദ്യഘട്ട പച്ചക്കറിതോട്ടം നിർമ്മാണം വൻ വിജയമായതോടെ ആണ് പദ്ധതിയുടെ രണ്ടാംഘട്ടം ലോക പരിസ്ഥിതി ദിനത്തിൽ ആരംഭിച്ചത്.
മുളക്,ചീര,വെണ്ട തക്കാളി,വഴുതന തുടങ്ങിയവയാണ് പച്ചക്കറി തോട്ടത്തിൽ ഉള്ളത് പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം വർക്കല സബ് ഇൻസ്പെക്ടർ സേതുനാഥും, പച്ചക്കറിത്തോട്ടം നിർമ്മാണത്തിന്റെ ഉദ്ഘാടനം പോലീസ് സ്റ്റേഷൻ പി. ആർ. ഒ ജയപ്രസാദും നിർവഹിച്ചു. വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടൻ,സി.ഐ ദ്വിജേഷ് എന്നിവയുടെ നേതൃത്വത്തിലാണ് പോലീസ് സ്റ്റേഷനിൽ ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്.