
കടക്കാവൂർ: അഞ്ചുതെങ്ങ് ആസ്ഥാനമായി നിലവിൽ വന്നിട്ടുള്ള “ഹരിതാമൃതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ” ൻ്റെ ഔപചാരിക ഉത്ഘാടനം ഇന്ന് രാവിലെ 10. 35 ന് ബഹുമാനപ്പെട്ട വർക്കല എം.എൽ.എ അഡ്വ:വി.ജോയിയുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട എം.പി. അടൂർ പ്രകാശ് ഓൺലൈൻ ആയി നിർവ്വഹിച്ചു . ഒപ്പം FP0 യുടെ ആദ്യ ജൈവവള നിർമ്മാണ യൂണിറ്റിൻ്റെ ഉത്ഘാടനം ചിറയിൻകീഴ് എം.എൽ.എ വി.ശശിയും നിർവഹിച്ചു .തദവസരത്തിൽ തൃതലപഞ്ചായത്തുകളിലെ ജനപ്രതിനിധികളും. കാർഷിക മേഘലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥൻമാരും തൽസമയ സംപ്രേക്ഷണത്തിൽ പങ്കെടുത്തു.
ചിറയിൻകീഴ്,വർക്കല താലൂക്കുകളിലെ തന്നെ ആദ്യത്തെ FPO ആയ ഈ കമ്പനി കർഷകർ അംഗങ്ങളായിട്ടുള്ളതും, കൃഷിയും കൃഷി അനുബന്ധ വ്യവസായങ്ങളും ചെയ്ത് ജീവിക്കാം എന്ന ഉറപ്പ് കർഷകന് നേടികൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതെന്ന് കമ്പനിയുടെ സീനിയർ എക്സിക്യൂട്ടീവ് ഓഫിസർ ബിനു. വി.കുട്ടൻ പറഞ്ഞു.

ഹരിതാമൃതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഔപചാരികമായ ഉദ്ഘാടനതോടനുബന്ധിച്ച് ജൂൺ 5 ലോക പരിസ്ഥിതി ദിനമായ ഇന്ന് ഫലവൃക്ഷ തൈകൾ നട്ടു.
ബിനു വി കുട്ടൻ ,സുനിജ. വീണ സുനു . ചിറയിൻകീഴ് ബ്ലോക്ക് മെമ്പർ ശ്രീമതി ശ്രീകല എന്നിവർ നേതൃത്വം നൽകി
മൃഗസംരക്ഷണം ക്ഷീരവികസനം അഗ്രികൾച്ചർ എന്നീ മേഘലകളിലെ ജൈവ ഉത്പന്നങ്ങളുടേയും ഇവയുടെ ഉപോൽപ്പന്നങ്ങളുടെയും ഉൽപ്പാതനക്ഷമതയും വിപണനവും വ്യാവസായിക അടിസ്ഥനത്തിൽ വിപുലപ്പെടുത്തുക.അതായത് കർഷകന് ഉത്പാദന ചെലവ് കുറയ്ക്കുകയും ഉത്പാദനവും, ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുകയും കാർഷികേതര ഉത്പ്പന്നങ്ങളായ വിത്തുകൾ വളങ്ങൾ കൃഷി ഉപകരണങ്ങൾ മുതലായവ കുറഞ്ഞ വിലയിൽ എത്തിച്ചു കൊടുക്കുകയും വിവിധങ്ങളായ പഠന ക്ലാസുകൾ സംഘടിപ്പിച്ച് കർഷകരുടെ കൃഷിപാടവം വർദ്ധിപ്പിക്കുക, വിപണി കണ്ടെത്തി കൊടുക്കുക ഇവയെല്ലാമാണ് ഈ FPO യുടെ പ്രഥമ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ സുനിജ ദർശൻ പറഞ്ഞു . നമ്പാഡിൻ്റെയും സേവാഭാരതിയുടേയും സഹായ സഹകരണത്തോടെ കർഷകരുടെ ഉടമസ്ഥതയിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും അവർ പത്രക്കുറിപ്പിൽ വ്യക്തമാക്കി .