Breaking News

വര്‍ക്കലയില്‍ എന്‍.ജി.ഒ യൂണിയന്‍ വിളംബര ജാഥ സംഘടിപ്പിച്ചു

വര്‍ക്കല: എന്‍.ജി.ഒ യൂണിയന്‍ 60-ാം വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി വര്‍ക്കലയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. എന്‍.ജി.എ യൂണിയന്‍ വര്‍ക്കല ഏര്യാതല ജാഥയാണ് ഇന്ന് വൈകിട്ട് സംഘടിപ്പിച്ചത്. വിളംബര ജാഥയോടനുബന്ധിച്ച് നടന്ന യോഗം വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ തിരുവനന്തപുരം നോര്‍ത്ത് ജില്ല വൈസ് പ്രസിഡന്റ് എ.ഷാജഹാന്‍, ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ സി.വി.ഹരിലാല്‍, വര്‍ക്കല ഏരിയ സെക്രട്ടറി ആഗേഷ് ദാസ്, പ്രസിഡന്റ് സന്ദീപ് എന്നിവരും എന്‍.ജി.ഒ ജീവനക്കാരും പങ്കെടുത്തു. എന്‍.ജി.ഒ യൂണിയന്‍ 60-ാം വാര്‍ഷിക സമ്മേളനം ഈ മാസം 27 മുതല്‍ 30 വരെ തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *