Breaking News

എം.എസ്.ഭുവനചന്ദ്രന് അക്ഷരദേവതാ പുരസ്‌കാരം സമ്മാനിച്ചു

അക്ഷരദേവതാ പുരസ്‌കാരം പൗര്‍ണ്ണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരി ദേവീ ക്ഷേത്രത്തിലെ മുഖ്യകാര്യദര്‍ശിയായ എം.എസ്.ഭവനചന്ദ്രന് ഗോവ ഗവര്‍ണ്ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള സമ്മാനിക്കുന്നു

തിരുവനന്തപുരം: ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീ ശങ്കര സങ്കേത് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ അക്ഷരദേവതാ പുരസ്‌കാരം പൗര്‍ണ്ണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരി ദേവീ ക്ഷേത്രത്തിലെ മുഖ്യകാര്യദര്‍ശിയായ എം.എസ്.ഭവനചന്ദ്രന് സമ്മാനിച്ചു. കഴിഞ്ഞ ഞായറാഴ്ച കാലടി ശൃംഗേരി മഠത്തില്‍ നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണ്ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ളയാണ് അക്ഷരദേവതാ പുരസ്‌കാരം എം.എസ്.ഭുവനചന്ദ്രന് സമ്മാനിച്ചത്.

ലോകത്തിലാധ്യമായി 51 അക്ഷരദേവതമാരെ പൗര്‍ണ്ണമിക്കാവില്‍ പ്രതിഷ്ഠിക്കുന്നതിനായി 12 വര്‍ഷത്തോളം പഠനവും മനനവും നടത്തിയതിനാണ് ഭുവനചന്ദ്രനെ അക്ഷരദേവതാ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഫൗണ്ടേഷന്റെ രക്ഷാധികാരിയും വ്യവസായിയുമായ കെ.കെ.കര്‍ണ്ണന്‍ ആശംസകള്‍ നേര്‍ന്നു. ഗുരുവന്ദനവും വിദ്യഭ്യാസ അവാര്‍ഡുകളും വിദ്യാഭ്യാസ ധനസഹായ വിതരണവും ചടങ്ങില്‍ നടത്തി.

സംസ്‌കൃത കോളേജ് പ്രിന്‍സിപ്പലും ശൃംഗേരി മഠം മാനേജരുമായ പ്രൊഫ.സുബ്രഹ്‌മണ്യ അയ്യരെയും ചടങ്ങില്‍ ആദരിച്ചു. മലയാളത്തിലെയും സംസ്‌കൃതത്തിലെയും 51 അക്ഷരങ്ങളെ സാമ്യത പഠനത്തിന് വിധേയമാക്കി സംസ്‌കൃത ഭാഷയിലും അക്ഷരദേവതമാരെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ഭുവനചന്ദ്രന് അക്ഷരദേവതാ പുരസ്‌കാരം സമ്മാനിച്ചതെന്ന് ഗോവാ ഗവര്‍ണര്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *