
വാട്‌സാപ്പിന് ഇനി പുതിയ നിബന്ധകളെന്ന് റിപ്പോര്‍ട്ട്. അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് നഷ്ടപ്പെടും. അടുത്ത വര്‍ഷം ഫെബ്രുവരി 8 മുതലാണ് സേവന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. വാബീറ്റ ഇന്‍ഫോ വെബ്‌സൈറ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സാപ്പ് നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് തുടര്‍ന്ന് വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല.
ഇക്കാര്യം വിവരിക്കുന്ന പ്രൈവസി പോളീസി അപ്‌ഡേറ്റ് നോട്ടിഫിക്കേഷന്റെ സ്‌കീന്‍ഷോട്ടും വാബീറ്റ ഇന്‍ഫോ പങ്കുവച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ ഡാറ്റ വാട്സാപ്പ് കൈകാര്യം ചെയ്യുന്ന രീതി, വാട്സാപ്പ് ചാറ്റുകള്‍ കൈകാര്യം ചെയ്യാനും ശേഖരിക്കാനും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഫെയ്സ്ബുക്കിന്റെ സേവനങ്ങള്‍ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് പുതിയ പ്രൈവസി അപ്ഡേറ്റിലുള്ളത്.
ഒരു ഇന്‍ ആപ്പ് ബാനറായാണ് ഈ അറിയിപ്പ് കാണിക്കുക. അടുത്തിടെയാണ് ഇന്‍ ആപ്പ് ബാനര്‍ സംവിധാനം വാട്സാപ്പില്‍ ഉള്‍പ്പെടുത്തിയത്. ഈ ബാനറില്‍നിന്നും ഉപയോക്താക്കളെ മറ്റ് വെബ്സൈറ്റുകളിലേക്ക് കൊണ്ടുപോവാന്‍ കഴിയും. ഫെബ്രുവരി എട്ടിലെ അപ്ഡേറ്റിനെ കുറിച്ചുള്ള അറിയിപ്പ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തിയുള്ള വാട്സാപ്പിന്റെ ആദ്യ അറിയിപ്പായിരിക്കും.