Breaking News

നയചന്ത്ര ചാനല്‍ വഴി കള്ളപ്പണം കടത്ത്: പ്രമുഖര്‍ കുടുങ്ങുമെന്ന് കസ്റ്റംസ്

സരിത്, സ്വപ്ന

തിരുവനന്തപുരം: നയചന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഗുരുതര കണ്ടെത്തലുകളുമായി കസ്റ്റംസ്. നയതന്ത്ര ചാനല്‍ മറയാക്കി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഗള്‍ഫിലേക്ക് കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സ്വപയുടെയും സരിത്തിന്റെയും മൊഴികളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കി. പല പ്രമുഖരും ഇക്കൂട്ടത്തിലുണ്ടെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.
ഡിപ്ലോമാറ്റിക് ബാഗ് വഴി നിരവധി പ്രമുഖരുടെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഗള്‍ഫിലേക്ക് കടത്തിയിട്ടുള്ളത്. സ്വര്‍ണ്ണക്കടത്ത് പോലെതന്നെ കള്ളപ്പണം കടത്തിയതും കസ്റ്റംസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് സ്വപ്‌നയും സരിത്തും നല്‍കിയിട്ടുള്ള മൊഴികള്‍ പുറത്തായാല്‍ അവരുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ ആത്മഹത്യാശ്രമം നടത്തിയ യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനേയും ഡ്രൈവര്‍ സിദ്ദീഖിനേയും കസ്റ്റംസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കസ്റ്റംസ് അവരുടെ വീടുകളില്‍ നിന്ന് കസ്റ്റംസ് വാഹനത്തില്‍ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *