Breaking News

കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍: പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഏതാനും വിതരണത്തിന് തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍വ്വകക്ഷി യോഗത്തിലാണ് നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ 12 നേതാക്കളാണ് സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തത്. വാക്‌സിന്റെ വിലയുടെ കാര്യത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വാക്സിന്‍ സംഭരണത്തിനുള്ള സംവിധാനങ്ങള്‍ പരിശോധിച്ചുവരികയാണ്. ഗവേഷകരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധപ്രവര്‍ത്തകര്‍, മറ്റ് രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ എന്നിവര്‍ക്കാവും ആദ്യഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യുക.’-അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *