Breaking News

തിരുവനന്തപുരത്ത് നിന്ന് ദിവസവും പോടന്നൂരിലേക്ക് പുതിയ സ്‌പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചു

വർക്കല: ദക്ഷിണകാശി എന്നറിയപ്പെടുന്ന വർക്കല ശ്രീജനാർദ്ദനസ്വാമി ക്ഷേത്രവും ജാതിഭേദം മതദ്വേഷം എന്നിവ ഇല്ലാതെ സർവരും സഹോദരത്വത്തോടെ ജീവിക്കണമെന്ന സന്ദേശം ലോകത്തിന് നൽകിയ ശ്രീനാരായണ ഗുരുവിന്റെ സ്മൃതി മണ്ഡപവും ഉൾക്കൊള്ളുന്ന പുണ്യഭൂമിയായ വർക്കലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന പുതിയ ട്രെയിൻ സർവീസിന് കേന്ദ്ര സർക്കാർ അനുമതി നൽകി.

വർക്കലയുടെ പ്രാധാന്യം മനസ്സിലാക്കി പുതിയ ട്രെയിനിന് വർക്കല സ്റ്റോപ്പനുവദിച്ച NDA സർക്കാരിനും ഇന്ത്യൻ റെയിൽവേയ്ക്കും ഇതിനായി അങ്ങേയറ്റം പ്രയത്നിച്ച മാവേലിക്കര MP കൊട്ടിക്കുന്നിൽ സുരേഷിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്ന് അവിടെ കൂടിയിരുന്നവർ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലെ പോടന്നൂരിലേക്കുള്ള പുതിയ സ്‌പെഷ്യൽ ട്രെയിൻ സർവീസിന് കേന്ദ്ര റെയിൽവേ മന്ത്രാലയം അംഗീകാരം നൽകിയതായി അറിയിപ്പ് ലഭിച്ചു. സർവീസ് ആരംഭിക്കുന്നതിലൂടെ വർക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂർ മേഖലകളിലെ യാത്രക്കാർക്ക് ഏറെ പ്രയോജനം ലഭിക്കും.

ട്രെയിൻ നമ്പർ 06079/06080 ആയ ഈ സർവീസ് തിരുവനന്തപുരം നോർത്തിൽ നിന്ന് വർക്കല, കൊട്ടാരക്കര, കൊടൈക്കനാൽ റോഡ്, പഴനി എന്നിവിടങ്ങൾ വഴി പോടന്നൂരിലേക്ക് സർവീസ് നടത്തും.

പുതിയ ട്രെയിൻ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി അറിയിച്ച് വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് പ്രസ്താവന പുറത്തിറക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *