
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ഒരു ഔദാര്യമല്ലെന്നും സ്ത്രീകളുടെ സാമൂഹ്യ-സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ആദ്യ പൊതുഗതാഗത സർവീസിന് ഫ്ലാഗ് ഓഫ് ചെയ്ത ചരിത്രപ്രാധാന്യമുള്ള വേദിയിലാണ് പ്രിയദർശിനി പദ്ധതിക്കും തുടക്കമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1965-ൽ കെഎസ്ആർടിസി രൂപീകരിച്ചതിന് ശേഷം പൊതുഗതാഗത മേഖല പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, വിദ്യാർഥിനികൾ, ജീവനക്കാർ, ആശുപത്രികളിലേക്കും സർക്കാർ ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും യാത്ര ചെയ്യുന്നവർ ഉൾപ്പെടെ വിവിധ മേഖലകളിലുള്ള സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയിലൂടെ പ്രതിമാസ യാത്രാചെലവിൽ ഉണ്ടാകുന്ന ലാഭം കുടുംബങ്ങളുടെ സമ്പാദ്യമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പദ്ധതി നടപ്പാക്കുന്നതിനായി പ്രതിവർഷം ഏകദേശം 800 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് നൽകും. ഈ തുക പൊതുസമൂഹത്തിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി നഗരങ്ങളിലെ വാഹനത്തിരക്ക് കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സ്വകാര്യ ബസ് മേഖലയെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായി കാണുന്നുണ്ടെന്നും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീകളെ ആദരിക്കുന്ന സന്ദേശമായാണ് സർക്കാർ പ്രിയദർശിനി പദ്ധതിയെ കാണുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അധികാരത്തിലെത്തിയ ശേഷം സർക്കാർ നടപ്പാക്കുന്ന ആദ്യ പ്രഖ്യാപന പദ്ധതിയാണിതെന്നും ചൂണ്ടിക്കാട്ടി.

“അഭിമാനത്തോടും നിറഞ്ഞ കണ്ണുകളോടും കൂടി പ്രിയദർശിനി പദ്ധതി സ്ത്രീകൾക്കായി സമർപ്പിക്കുന്നു” എന്ന് പ്രഖ്യാപി ച്ചുകൊണ്ടാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്.
ആദ്യ സീറോ യാത്രാ ടിക്കറ്റ് മുഖ്യമന്ത്രി ഡൽവിക്കും അമേയ പ്രസാദിനും കൈമാറി. പ്രിയദർശിനി യാത്രാ പദ്ധതിയുടെ ഹ്രസ്വ വീഡിയോയുടെ പ്രകാശനവും ചടങ്ങിൽ നടന്നു.
ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതം ആശംസിച്ചു. പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി വിശിഷ്ടാതിഥിയായി. എം.എൽ.എമാരായ എം. വിൻസന്റ്, എൻ. ശക്തൻ, ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം, കെഎസ്ആർടിസി സി.എം.ഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ, വാർഡ് കൗൺസിലർ സി. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ശേഷം തമ്പാനൂരിൽ നിന്ന് സെക്രട്ടേറി യറ്റിലേക്കുള്ള ആദ്യ പ്രിയദർശിനി ബസ് യാത്രയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരായ സി.പി. ജോണും കെ.എ. തുളസിയും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കാളികളായി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …