

തിരുവനന്തപുരം: നടന്‍ ജയസൂര്യയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശിയായ നടി നല്‍കിയ പുതിയ പരാതിയില്‍ വീണ്ടും കേസെടുത്തു. കരമന പോലീസാണ് കേസെടുത്തത്. 2013ല്‍ തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍വച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജയസൂര്യയ്‌ക്കെതിരായ പുതിയ പരാതി. സംബവം നടന്നത് തൊടുപുഴയില്‍ ആയതിനാല്‍ കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. മേക്കപ്പ് ചെയ്ത് ടോയലറ്റില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെ യുവ നടന്‍ പിന്നില്‍ നിന്ന് കടന്ന് പിടിച്ചെനനാണ് പരാതി. ആദ്യം നടന്റെ പേര് വെളിപ്പെടുത്താതിരുന്ന നടി ഇന്നലെ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പേര് വെളിപ്പെടുത്തി. ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലും ജയസൂര്യയണ് തന്നോട് ലൈംഗിക അതിക്രമം നടത്തിയതെന്ന് നടി വെളിപ്പെടുത്തി.




നേരത്തെ കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ ജയസൂര്യയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിനിയായ നടിയുടെ പരാതി. ഐ.പി.സി 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. ജയസൂര്യക്ക് പുറമേ മുകേഷ് എംഎല്‍എ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവര്‍ക്കെതിരെയും നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.



