

ആലപ്പുഴ: നടിയുടെ ലൈംഗികാരോപണ പരാതിയില്‍ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തതിന്റെ അടിസ്ഥാനത്തില്‍ നടന്‍ മുകേഷ് നിയമസഭാംഗത്വം രാജിവയ്ക്കണമെന്ന സി.പി.ഐ ദേശീയ നേതാവ് ആനിരാജയുടെ ആവശ്യം തള്ളിക്കളഞ്ഞ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്നാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്. സി.പി.ഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സി.പി.ഐയ്ക്ക് ഒറ്റ നിലപാടേയുള്ളൂ. സി.പി.ഐയെയും സി.പി.എമ്മിനെയും തമ്മില്‍ തെറ്റിക്കാന്‍ നോക്കണ്ട. തര്‍ക്കം എന്ന വ്യാമോഹം ആര്‍ക്കും വേണ്ട. മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കേണ്ട. ഇനിയൊരു പുതിയ നിലപാട് സിപിഐക്ക് വ്യക്തമാക്കേണ്ട കാര്യമില്ല-ബിനോയ് വിശ്വം വ്യക്തമാക്കി.




അതേസമയം, രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ എം.മുകേഷ് എം.എല്‍.എ തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ നിന്നും മടങ്ങി. കൊച്ചിയിലേക്കാണ് മുകേഷ് പോകുന്നതെന്നാണ് സൂചന. പ്രതിഷേധങ്ങള്‍ കനക്കുന്ന സാഹചര്യത്തില്‍ കൊല്ലത്തെ സ്വവസതിയിലേക്ക് മുകേഷ് പോകാന്‍ സാധ്യതയില്ലെന്നാണ് വിവരം. അതേസമയം എംഎല്‍എ ബോര്‍ഡ് ഒഴിവാക്കിയ കാറില്‍ മാധ്യമങ്ങളെ കാണാതെ പൊലീസ് സുരക്ഷയിലാണ് മുകേഷ് തിരുവനന്തപുരം വിട്ടത്. രാവിലെ ഏഴരയോടെയാണ് എം.എല്‍.എ യാത്ര തിരിച്ചത്. തനിക്കെതിരെയുള്ള ലൈം?ഗികാതിക്രമ പരാതിയില്‍, പരാതിക്കാരിക്ക് ?ഗൂഢലക്ഷ്യമെന്നാണ് മുകേഷ് ആരോപിക്കുന്നത്. തന്റെ സിനിമ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആരോപണമെന്ന് പറഞ്ഞ മുകേഷ് ആരോപണം തെറ്റെന്ന് തെളിയിക്കാന്‍ 2009 മാര്‍ച്ച് 7 ന് അയച്ച മെയില്‍ സന്ദേശം തെളിവായുണ്ടെന്നും വ്യക്തമാക്കി.



