

പെരിങ്ങമ്മല: പെരിങ്ങമ്മല ജവഹര്‍ കോളനിയില്‍ കെ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുവിതരണ കേന്ദ്രമാണ് കെ-സ്റ്റോര്‍ ആക്കി പ്രവര്‍ത്തനം ആരംഭിച്ചത്. കെ-സ്റ്റോറിന്റെ ഉദ്ഘാടനം ഡി.കെ മുരളി എം.എല്‍ എ നിര്‍വഹിച്ചു. ബ്ലാക്ക് മെമ്പര്‍ എ.റിയാസ് ആദ്യ വില്പന നടത്തി. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.കാര്‍ത്തിക അദ്ധ്യക്ഷത വഹിച്ചു. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ ചോട്ടു ഗ്യാസ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഇവിടെനിന്ന് ലഭിക്കും. ശബരി ഉല്പന്നങ്ങളും ലഭ്യമാകും. വാര്‍ഡ് മെമ്പര്‍ ഗീതാ പ്രിജി, അപ്പു, എല്‍.സാജന്‍, അസി.സപ്പൈ ഓഫീസര്‍മാരായ വി.മധു, എ.സജാദ് തുടങ്ങിയവര്‍ സംസാരിച്ചു. വാമനപുരം മണ്ഡലത്തില്‍ ആരംഭിച്ച കെ-സ്റ്റോറുകളുടെ എണ്ണം ഇതോടെ 17 എണ്ണമായി.







