Breaking News

ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു

വര്‍ക്കല: വര്‍ക്കല ശിവഗിരി ശ്രീ നാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഹോസ്പിറ്റല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. നിരവധി ത്യാഗോജ്വല മായ സമരങ്ങളിലൂടെയാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്നും രാജ്യത്തിന്റെ ഐക്യതയും അഖണ്ഡതയും കാത്ത് സൂക്ഷിക്കേണ്ട സന്ദര്‍ഭമാണിതെന്നും സ്വാമി സന്ദേശത്തില്‍ പറഞ്ഞു. എസ്.എന്‍. സെന്‍ട്രല്‍ സ്‌കൂളിലെ എന്‍.സി.സി കേഡറ്റുകളും ഹോസ്പിറ്റല്‍ സെക്യൂരിറ്റി ഗാര്‍ഡുകളും സ്വാതന്ത്ര്യദിന പരേഡ് നടത്തി.

സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മെഡിക്കല്‍ ഡയറക്ടര്‍ എസ്.കെ.നിഷാദ്, ആര്‍.എം.ഒ ഡോ.കെ.ജോഷി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ്.ഷാജി, സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ ജ്യോതി ജോസഫ്, ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് ജ്യോതി ലക്ഷ്മി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോക്ടര്‍മാരും ഹോസ്പിറ്റല്‍ ജീവനക്കാരും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും അധ്യാപകരും പൊതുജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *