Breaking News

കെ.ആര്‍.എം.യുവിന്റെ സ്വാതന്ത്ര്യ ദിനാഘോഷം കൊല്ലത്ത് നടന്നു

കൊല്ലം: കേരള റിപ്പോട്ടേഴ്‌സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്റെ(കെ.ആര്‍.എം.യു) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫൈനാന്‍സ് സൊസൈറ്റി ഹാളില്‍ (ഫാസ് കൊല്ലം) സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം മുന്‍ എം.എല്‍.എയും യു.ടി.യു.സി ദേശീയ പ്രസിഡന്റുമായ എ.എ അസ്സീസ് ഉദ്ഘാടനം ചെയ്യുന്നു. കെ.ആര്‍.എം.യു.ജില്ലാ പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബിന്ദുകൃഷ്ണ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് മനു ഭാരത് (ന്യൂസ് 18 കേരള) മുഖ്യപ്രഭാഷണം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഷാനവാസ് കുളത്തൂപ്പുഴ, സി.സന്തോഷ് കുമാര്‍ മുളങ്കാടകം, ഫിലിപ്പ് മേമഠത്തില്‍, ലത്തീഫ് മാമൂട്, രാജേഷ് വി.പിള്ള, എസ്.വി.അഖില്‍ എന്നിവര്‍ പ്രസംഗിച്ചു. യുവ മജീഷ്യന്‍ ശരത്ത് അവതരിപ്പിച്ച ഇന്ദ്രജാല പ്രകടനവും ചടങ്ങിന് കൊഴുപ്പ് കൂട്ടി. എം.മോഹനന്‍ പിള്ള സ്വാതന്ത്ര്യ ദിനാഘോഷ സത്യവാചകം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചൊല്ലിക്കൊടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *