Breaking News

ഏക വ്യക്തി നിയമം: സി.പി.എം സെമിനാറില്‍ എന്‍.ഡി.എ ഘടകകക്ഷി നേതാവ് പങ്കെടുക്കും

തിരുവനന്തപുരം: ഏക വ്യക്തി നിയമത്തിന് എതിരെ സി.പി.എം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് എന്‍.ഡി.എ ഘടകകക്ഷി നേതാവ്. ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരയക്കണ്ടി സന്തോഷാണ് സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളത്. എസ്.എന്‍.ഡി.പിയുടെ പ്രതിനിധി എന്ന നിലയിലാണ് താന്‍ സി.പി.എം സെമിനാറില്‍ പങ്കെടുക്കുന്നതെന്നും സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നുമാണ് സന്തോഷിന്റെ പ്രതികരണം. ഏക വ്യക്തിനിയമം വേണമെന്ന നിലപാടാണ് എസ്.എന്‍.ഡി.പിയുടേത്.

അതേസമയം, എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി തന്നെ ഏക വ്യക്തിനിയമത്തിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നത് ബി.ജെ.പിക്ക് രാഷ്ട്രീയ തിരിച്ചടിയാകും. ശത്രുപാളയത്തില്‍ നിന്നുതന്നെ തങ്ങളുടെ പരിപാടിക്ക് ആളെ കൂട്ടാന്‍ സാധിച്ചുവെന്നത് ഏക വ്യക്തി നിയമത്തിന് എതിരെയുള്ള സമര പരിപാടികളുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടാന്‍ സി.പി.എമ്മിന് സാധിക്കുകയും ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *