Breaking News

ബാബ്‌റി മസ്ജിദ് പൊളിച്ചത് ‘ഔട്ട്’, രാമക്ഷേത്രം ‘ഇന്‍’: സിലബസില്‍ മാറ്റവുമായി എന്‍.സി.ഇ.ആര്‍.ടി

ദില്ലി: പാഠപുസ്തകത്തില്‍ മാറ്റങ്ങളുമായി എന്‍.സി.ഇ.ആര്‍.ടി. ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവം ഒഴിവാക്കി പകരം രാമക്ഷേത്ര നിര്‍മ്മാണം ഉള്‍പ്പെടുത്തിയ എന്‍.സി.ഇ.ആര്‍.ടി ഗുജറാത്ത് കലാപവും ഒഴിവാക്കിയിട്ടുണ്ട്. 2024-25 അധ്യയന വര്‍ഷത്തെ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം വിവരിക്കുന്ന എട്ടാം അധ്യായത്തിലാണ് ബാബ്‌റി മസ്ജിദ് തകര്‍ത്തത് ഉണ്ടായിരുന്നത്. 1986 ല്‍ പൂട്ട് തുറന്നതും അയോധ്യയിലെ സംഘര്‍ഷവുമെല്ലാം ഈ അധ്യായത്തില്‍ വിവരിച്ചിരുന്നു.

എന്നാല്‍, രാമജന്മഭൂമിക്ക് മേലുണ്ടായിരുന്ന വര്‍ഷങ്ങള്‍ നീണ്ട നിയമപ്രശ്‌നവും തര്‍ക്കവും രാഷ്ട്രീയത്തെ സ്വാധീനിച്ചുവെന്നും അത് മാറ്റങ്ങള്‍ക്ക് കാരണമായെന്നും തുടര്‍ന്ന് സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം നിര്‍മിക്കാന്‍ കാരണമായെന്നുമാണ് പുതിയ പാഠഭാഗത്തിലുള്ളത്. 2014ന് ശേഷം പാഠപുസ്തകങ്ങളില്‍ എന്‍സിഇആര്‍ടി വരുത്തുന്ന നാലാമത്തെ മാറ്റമാണ് ഇത്. പുതിയ മാറ്റം കുട്ടികളുടെ പഠന ഭാരം കുറക്കാനുള്ള നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. ഒരു മാസത്തിനുള്ളില്‍ പുസ്തകം കുട്ടികളുടെ കൈകളിലെത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *