Breaking News

വർക്കലയിൽ ബോഡി സര്‍ഫിംഗിനിടയില്‍ അപകടം: വിദേശ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

വര്‍ക്കല: വര്‍ക്കല പാപനാശം ബീച്ചില്‍ ബോഡി സർഫിംഗിനിടയിൽ അപകടത്തില്‍ പെട്ട് വിദേശ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. ബ്രിട്ടീഷ് പൗരനായ റോയ് ജോണ്‍(55) ആണ് മരിച്ചത്. ബോഡി സർഫിംഗിനിടയിൽ ശക്തമായ തിരയില്‍പ്പെട്ടായിരുന്നു അപകടം സംഭവിച്ചത്. ശക്തമായ തിരയില്‍പെട്ട് വട്ടംകറങ്ങിയ റോയ് ജോണിന്റെ മണല്‍ത്തിട്ടയില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കുപറ്റി അബോധാവസ്ഥയിലായ റോയ് ജോണിനെ ലൈഫ് ഗാര്‍ഡുകളും ടൂറിസം പോലീസും ചേര്‍ന്ന് ഉടന്‍തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെയാണ് റോയ് ജോണ്‍ ഭാര്യ സാമന്തയോടൊപ്പം വര്‍ക്കലയിലെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്വിട്ടുകൊടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *