Breaking News

സിദ്ധാര്‍ത്ഥന്റെ മരണം: സി.ബി.ഐ അന്വേഷണം എത്രയും വേഗം വേണമെന്ന് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം എത്രയും വേഗം വേണമെന്ന് ഹൈക്കോടതി. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്നും വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച കോടതി അതേസമം, അതിന്റെ തുടര്‍ നടപടികളില്‍ സര്‍ക്കാരിന്റെ മേല്‍നോട്ടം വേണ്ടേയെന്നും രേഖകള്‍ കൈമാറാന്‍ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്നും ചോദിച്ചു.

സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍. സി.ബി.ഐ അന്വേഷണം വൈകുന്ന ഓരോ നിമിഷവും കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി പറഞ്ഞു. എന്നാല്‍, കാലതാമസം ഉണ്ടായിട്ടില്ലെന്നും കേസ് വേഗത്തില്‍ സി.ബി.ഐക്ക് കൈമാറിയെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. നാടിനെ ഒന്നടങ്കം നടുക്കത്തിലാക്കിയ സംഭവമായിരുന്നു സിദ്ധാര്‍ത്ഥന്റെ മരണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *