Breaking News

കരിച്ചയിൽ ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം

ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചയിൽ, അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവവും, ദുർഗ്ഗാഷ്ടമിയും, വിദ്യാരംഭവും ഒക്ടോബർ 15 മുതൽ 24 വരെ വളരെ ഭക്ത്യാദര വോടെ ആഘോഷിക്കുന്നു.
എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ സരസ്വതി മണ്ഡപത്തിൽ നൃത്ത-സംഗീത പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. 22 ന് പുസ്തക പൂജ, 24 ന് രാവിലെ 7 മുതൽ വിദ്യാരംഭം തുടർന്ന് ക്ഷേത്രമണ്ഡ പത്തിൽ സംഗീത പരിപാടി,പ്രഭാത ഭക്ഷണം എന്നിവ ഉണ്ടായിരിക്കു ന്നതാണ്. വൈകുന്നേരം 5 മുതൽ സരസ്വതി സഹസ്രനാമാർച്ചന, ദീപാരാധന, പാൽപ്പായസവിതരണം എന്നിവ ഉണ്ടാകും. വിശേഷാൽ വഴിപാടായി വിദ്യാഗോപാലമന്ത്രാർച്ചനയും,സരസ്വതഘൃതം എന്നിവ ഭക്തജനങ്ങൾക്ക് നടത്താവുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *