Breaking News

നാവായിക്കുളത്ത് 11 വയസ്സുകാരന്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍: പിതാവിന്റെയും സഹോദരന്റെയും മൃതദേഹം കുളത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് അല്‍ത്താഫ് എന്ന 11 വയസ്സുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. കൈകാലുകള്‍ ബന്ധിച്ചശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് സഫീറി(35)ന്റെയും സഹോദരന്‍ അന്‍ഷാദി(9)ന്റെയും മൃതദേഹങ്ങള്‍ കുളത്തില്‍നിന്നും കണ്ടെത്തി.
നാവായിക്കുളം നൈനാന്‍കോട് ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സഫീറും ഇളയ മകന്‍ അന്‍ഷാദും കുളത്തില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് വീട്ടിനകത്ത് പരിശോധന നടത്തിയതില്‍നിന്നാണ് മൂത്ത മകനായ അല്‍ത്താഫിനെ കൊല്ലപ്പെട്ട നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
സഫീറിന്റെ ഓട്ടോറിക്ഷ വീട്ടില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെയുള്ള ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തിനു സമീപം കണ്ടെത്തിയതോടെയാണ് ഇവര്‍ കുളത്തില്‍ ചാടിയോ എന്ന സംശയമുയര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആദ്യം സഫീറിന്റെയും പിന്നാലെ അന്‍ഷാദിന്റെയും മൃതദേഹം കുളത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു.
കുടുംബ പ്രശ്നമാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളുടെ അമ്മ കുടുംബവുമായി അകന്ന് കഴിയുകയാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. കല്ലമ്പലം പോലീസും സ്ഥലത്തുണ്ട്. ഫയര്‍ഫോഴ്‌സ് എത്തിയാണ് കുളത്തില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *