Breaking News

ഇടവയിൽ പ്രകൃതി കൃഷി പരിശീലനം സംഘടിപ്പിച്ചു

ഇടവ: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എസ്. മോഹനൻ നായർ, രവീന്ദ്രൻ നായർ, എസ്. ശ്രീദേവി, എസ്. അസീല എന്നിവർ സംസാരിച്ചു. മണ്ണിന്റെ ആരോഗ്യ സംരക്ഷണം, സന്തുലിത വളപ്രയോഗം, കിഴങ്ങുവർഗ്ഗ വിളകളിലെ മൂല്യവർദ്ധന എന്നിവയെക്കുറിച്ച് കർഷകർക്ക് പഠന ക്ലാസുകളും പ്രായോഗിക പരിശീലനവും നൽകി.

ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ സയന്റിസ്റ്റുമാരായ ഡോ. സൂസൻ ജോൺ, ഡോ. സജീവ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ നസീമ ബീബി എം., ഇടവ കൃഷി ഓഫീസർ അനശ്വര ആർ.എസ്., കൃഷി അസിസ്റ്റന്റുമാരായ അനീഷ് എസ്. യേശുദാസൻ, നൂർനിസ എസ്., അഞ്ചു പ്രകാശ് എന്നിവർ സന്നിഹിതരായിരുന്നു.സുരക്ഷിത ഭക്ഷ്യോൽപാദനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.പരിശീലനാനന്തരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരച്ചീനി ഇനങ്ങളായ ‘ശ്രീഅന്നം’, ‘ശ്രീമന്ന’ എന്നിവയുടെ നടീൽ വസ്തുക്കൾ കർഷകർക്ക് വിതരണം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *