Breaking News

ടിവികെയ്ക്ക് വിസികെയുടെ പിന്തുണ; വിജയിയുടെ സത്യപ്രതിജ്ഞ നാളെ നടന്നേക്കും

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മുന്നോട്ട്. ടിവികെയ്ക്ക് പിന്തുണ അറിയിച്ച് വിസികെ അധ്യക്ഷൻ തോള്തിരുമാവളവൻ ശനിയാഴ്ച ഔദ്യോഗിക പിന്തുണക്കത്ത് ടിവികെ നേതാവ് ആധവ് അർജുനിന് കൈമാറി. ഇതോടെ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷ പിന്തുണ ടിവികെ നേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനുമതി നൽകിയാൽ വിജയിയുടെ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കാനിടയുണ്ടെന്നാണ് സൂചന.

നേരത്തെ സിപിഐയും സിപിഎമ്മും ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇരു പാർട്ടികൾക്കും രണ്ട് എംഎൽഎമാർ വീതമാണുള്ളത്. കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരുടെ പിന്തുണയും ഉൾപ്പെടെ ടിവികെ നേതൃത്വത്തിലുള്ള മുന്നണിയുടെ അംഗബലം 116 ആയി ഉയർന്നിരുന്നു. ഭൂരിപക്ഷത്തിനാവശ്യമായ സംഖ്യയിൽ നിന്ന് രണ്ട് അംഗങ്ങളുടെ കുറവിലായിരുന്നു മുന്നണി. വിസികെയുടെ പിന്തുണ ലഭിച്ചതോടെ സർക്കാർ രൂപീകരണ നീക്കങ്ങൾക്ക് ശക്തിപ്രാപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *