

ആറ്റിങ്ങൽ: ഇടയ്ക്കോട് ഗവ എൽപിഎസ് അനൂപ്പാറ സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന് വേണ്ടി എസ്എസ്കെ സ്റ്റാർ പദ്ധതി പ്രകാരം ലഭിച്ച വർണ്ണകൂടാര ത്തിന്റെ നിർമ്മാണ ഉദ്ഘാടനം ചിറയിൻകീഴ് എംഎൽഎ വി.ശശി നിർവഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ. പി.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ റ്റി.ബിജു സ്വാഗതം ആശംസിച്ചു.സ്കൂൾ പ്രധാന അധ്യാപകൻ ജയകുമാരനാശാരി പദ്ധതിയുടെ രൂപരേഖ വിശദീകരിച്ചു.

ആറ്റിങ്ങൽ ബിബിസിഎ ലക്ഷ്മി, കിളിമാനൂർ മുൻ ബിബിസിഎ സാബു, ഇടയ്ക്കോട് സർവീസ് സഹകരണബാങ്ക്, മുൻസെക്രട്ടറി ബി.രാജീവ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എസ്എംസി ചെയർമാൻ റ്റി.അനീഷ് പരിപാടിയിൽ നന്ദിയും രേഖപ്പെടുത്തി. രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ,അധ്യാപകർ, എസ്എംസി, പിടിഎ, മദർ പിടിഎ അംഗങ്ങൾ, രക്ഷകർത്താക്കൾ, പൂർവ്വ വിദ്യാർത്ഥികൾ നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. പരിപാടിയുടെ പ്രചരണാർത്ഥം പ്രീ സ്കൂൾ കുട്ടികളുടെ ഫ്ലാഷ് മോബ് വിവിധ ഇടങ്ങളിൽ അവതരിപ്പിച്ചു.


