

ആറ്റിങ്ങൽ: വീട്ടമ്മയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മംഗലപുരം ശാസ്തവട്ടം സൗഭാഗ്യഭവനിൽ രവിദാസിന്റെ ഭാര്യ ഇന്ദിര (62) നെയാണ് ഇവരുടെ വീടിന് സമീപത്തുള്ള കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
ഇന്ന് വൈകുന്നേരം 6:15നാണ് മൃതദേഹം കിണറ്റിൽ കാണപ്പെട്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് യൂണിറ്റിൽ നിന്നുമ്മുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും 40 അടി താഴ്ചയും 15 അടി വെള്ളവുമുള്ള കിണറ്റിൽ റോപ്പ് നെറ്റ് എന്നിവയുടെ സഹായത്തോടെ
ഫയർ ഓഫീസർ വിജിൽ ലാൽ കിണറ്റിൽ ഇറങ്ങുകയും വലയിൽ കയറ്റി സേനാംഗങ്ങൾ കരയ്ക്ക് എത്തിക്കുകയും ചെയ്തു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ ന്റെ നേതൃത്വത്തിൽ അരുൺകുമാർ, പ്രതീഷ്കുമാർ, ഉണ്ണികൃഷ്ണൻ, സുമേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


