Breaking News

വെങ്ങാനൂര്‍ ഗോപകുമാറിന് മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള നാഷണല്‍ അവാര്‍ഡ്

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റിന്റെ ഈ വര്‍ഷത്തെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള നാഷണല്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് 2024 വെങ്ങാനൂര്‍ ഗോപകുമാറിന്. രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വെങ്ങാനൂര്‍ ഗോപകുമാര്‍ ആതുര സേവന-ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും സജീവ സാന്നിധ്യമാണ്. കേരളത്തിന്റെയും ഇന്ത്യയുടെതന്നെയും സാമ്പത്തിക വികസനത്തിന്റെ കവാടമായ വിഴിഞ്ഞം തുറമുഖത്തിന് അനുകൂലമായി പൊതുജനങ്ങളെ സംഘടിപ്പിക്കുകയും വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമാകാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത വ്യക്തിത്വമാണ് വെങ്ങാനൂര്‍ ഗോപകുമാറിന്റേത്.

മേയ് 12 ന് തൃശൂര്‍ നന്ദിക്കര തേജസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെങ്ങാനൂര് ഗോപകുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങും. മികച്ച സാംസ്‌കാരിക പ്രഭാഷകന്‍ കൂടിയായ അദ്ദേഹം വിദ്യാധിരാജ ഫൗണ്ടേഷന്‍ ചെയര്‍മാന്‍, വിഴിഞ്ഞം പോര്‍ട്ട് നേറ്റിവ്‌സ് കളക്റ്റീവ് ജനറല്‍ കണ്‍വീനര്‍, ബി.ജെ.പി സ്റ്റേറ്റ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കലാമണ്ഡലം കല്യാണികുട്ടി അമ്മ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച പൊതു പ്രവര്‍ത്തകനുള്ള ഗ്രാമാദരവ് എക്‌സലെന്‍സ് അവാര്‍ഡിനും വെങ്ങാനൂര്‍ ഗോപകുമാര്‍ അര്‍ഹനായിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *