

വര്‍ക്കല: ശ്രീ നടരാജ സംഗീതസഭ അവാര്‍ഡ് പ്രശസ്ത മൃദംഗ വിദ്വാന് ആലപ്പുഴ ജി.ചന്ദ്രശേഖരന് നായര്‍ക്ക് സമ്മാനിക്കും. പതിനയ്യായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. മേയ് 11 ന് വൈകിട്ട് 5ന് വര്‍ക്കല ഗുരുനാരായണഗിരിയില്‍ സംഘടിക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വച്ച് ശിവഗിരി ശ്രീനാരായണസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീമദ്. ശുഭാംഗാനന്ദ സ്വാമികള്‍ അവാര്‍ഡ് സമ്മാനിക്കും. പ്രൊഫ. സി.എസ്.ജയറാം, പ്രൊഫ. വൈക്കം വേണുഗോപാല്‍, പ്രൊഫ. പാറശ്ശാല രവി എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.



ഇതോടൊപ്പം തന്നെ ശ്രീ നടരാജ സംഗീതസഭയുടെ 28-ാമത് വാര്‍ഷികാഘോഷങ്ങള്‍ സാഹിത്യകാരനും ചരിത്ര ഗവേഷകനുമായ ജി.പ്രിയദര്ശനന് ഉദ്ഘാടനം ചെയ്യും. സഭാ പ്രസിഡന്റ് എന്‍.സുകുമാരന്‍ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍വച്ച് സഭ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന പ്രൊഫ.കെടാകുളം കരുണാകരന് മെമ്മോറിയല്‍ പുരസ്കാരം നാരായണ ഗുരുകുലാധ്യക്ഷന് ഗുരു മുനിനാരായണ പ്രസാദ് സ്വാമികള്‍ക്ക് സമ്മാനിക്കും. ഇന്സ്റ്റിറ്റിയൂഷന് ഓഫ് എഞ്ചിനിയേഴ്സ് ഇന്ത്യ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ എമിനന്റ് എഞ്ചിയേഴ്സ് അവാര്‍ഡ് ലഭിച്ച ഡോ.എം.ജയരാജുവിനെ സമ്മേളനത്തില്‍ ആദരിക്കും.



ശ്രീ നടരാജ സംഗീതസഭ മുന്‍ പ്രസിഡന്റ് ഡോ.എം.ജയപ്രകാശ്, യൂണിവേഴ്സിറ്റി കോളേജ് അസോ.പ്രൊഫസര്‍ ഡോ.അജയന് പനയറ, ശ്രീ നടരാജ സംഗീതസഭ സെക്രട്ടറി സി.വേണുഗോപാല്‍, ട്രഷറര്‍ എസ്.ഷിബു എന്നിവര്‍ സംസാരിക്കും. സബ്ജില്ല, ജില്ല, സംസ്ഥാനത കലോത്സവങ്ങളില്‍ മികച്ച വിജയം കൈവരിച്ച സഭാംഗങ്ങളോ അംഗങ്ങളുടെ മക്കളോ ആയ കുട്ടികളെ അനുമോദിക്കും. സമ്മേളനാനന്തരം വക്കം ജോയ്.ആര്.നാഥ് സംവിധാനത്തില്‍ ശ്രീ നടരാജ സംഗീതസഭയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നൃത്താര്‍ച്ചനയും ഉണ്ടായിരിക്കും. ശ്രീ നടരാജ സംഗീത സഭ ഭാരവാഹികള്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംഗീതസഭ പ്രസിഡന്റ് എന്‍.സുകുമാരന്‍ ഉണ്ണിത്താന്, സെക്രട്ടറി സി.വേണുഗോപാല്‍, ട്രഷറര്‍ എസ്.ഷിബു, ജോയിന്റ് സെക്രട്ടറി അനിഷ്കര്‍, ശ്രീ നടരാജ സംഗീതസഭ മുന്‍ പ്രസിഡന്റും പ്രൊഫ.കെടാകുളം കരുണാകരന് മെമ്മോറിയല്‍ സാഹിത്യപുരസ്കാര കമ്മിറ്റി കണ്‍വീനറുമായ ഡോ.എസ്.ജയപ്രകാശ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

