

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ എം.ജി റോഡ്, വി.ആര്‍.എ 69, അശ്വതിയില്‍ നാരായണന്‍(62) അന്തരിച്ചു. ആറ്റിങ്ങല്‍ പാലസ് റോഡില്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് സമീപം പ്രവര്‍ത്തിക്കുന്ന അശ്വതി സ്റ്റോര്‍ (കപ്പലണ്ടി കട) ഉടമയാണ്. മൃതദേഹം സ്വന്തം നാടായ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: ചിത്ര, മക്കള്‍: അശ്വതി, ഗണപതി. മരുമക്കള്‍: ത്രിവേണി, ശെല്‍വ നാരായണന്‍.



