Breaking News

ആറ്റിങ്ങലില്‍ കൊലപാതകശ്രമ കേസിലെ പ്രതി അറസ്റ്റില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ കൊലപാതകശ്രമ കേസിലെ പ്രതി അറസ്റ്റില്‍. ആറ്റിങ്ങല്‍ കരവാരം ചരുവിള പുത്തന്‍വീട്ടില്‍ ബിജുരാജിന്റെ തക്കു എന്ന മോനൂട്ടനാണ് അറസ്റ്റിലായത്. സുജിത്ത് എന്ന യുവാവിനെ വെട്ടുകത്തികൊണ്ട് മാരകമായി വെട്ടി പരിക്കേല്‍പിച്ച കേസിലാണ് ഇയാളെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 12 നായിരുന്നു സംഭവം.

രാത്രി 9 മണിയോടെ കടയിലെ കളക്ഷന്‍ കാശുമായി നിന്നയാളിന്റെ കയ്യില്‍നിന്ന് പ്രതികള്‍ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് പ്രതികള്‍ സുജിത്തിനെ വെട്ടി പരിക്കേല്‍പിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ രണ്ട് പ്രതികളില്‍ ഒരാളായ തക്കുവിനെ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ജയകുമാറിന്റെ നിര്‍ദേശപ്രകാരം എസ്.എച്ച്.ഒ മുരളീകൃഷ്ണന്‍, എസ്.ഐമാരായ അഭിലാഷ്, മനു, എ.എസ്.ഐ രാജീവന്‍, സി.പി.ഒമാരായ റിയാസ്, ശരത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഒന്നാം പ്രതി പക്രു എന്ന നിതിനെയാണ് ഇനി പിടികൂടാനുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *