Breaking News

നിയമന തട്ടിപ്പ് കേസ്: അറസ്റ്റിലായവരുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസില്‍ അറസ്റ്റിലായവരുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേസില്‍ അറസ്റ്റിലായ അഖില്‍ സജീവന്‍ ഉള്‍പ്പടെയുള്ളവരെ പാര്‍ട്ടിയില്‍നിന്ന് നേരത്തെ പുറത്താക്കിയതാണ്. ഇവര്‍ക്ക് പാര്‍ട്ടിയുമായുള്ള പഴയകാല ബന്ധത്തിന്റെ പേരില്‍ ആരോപണം ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട കോഴ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും എം.വി.ഗോവിന്ദന്‍ ആവര്‍ത്തിച്ചു. അതേസമയം, ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയല്‍ ആള്‍മാറാട്ടം നടത്തി പണം തട്ടിയത് റഹീസ് ഉള്‍പ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖില്‍ സജീവ് പൊലീസിന് നല്‍കിയ മൊഴി.

എന്നാല്‍ പരാതിക്കാരനായ ഹരിദാസനെ അറിയില്ല എന്നതടക്കം മൊഴികള്‍ പൊലീസ് വിശ്വസിക്കുന്നില്ല. പരാതിക്കാരനായ ഹരിദാസന്‍ ഒളിവില്‍ പോയെന്നും കന്റോണ്‍മെന്റ് പൊലീസ് പറയുന്നു. അതേസമയം, അഖില്‍ സജീവ് ഉള്‍പ്പെട്ട സ്‌പൈസസ് ബോര്‍ഡ് തട്ടിപ്പ് കേസില്‍ യുവമോര്‍ച്ച നേതാവിനെയും പത്തനംതിട്ട പൊലീസ് പ്രതിചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *