Breaking News

പിഴവ് സംഭവിച്ചു; ഇ.ഡിയെ തടയാനാകില്ല: സി.പി.എം നേതാവ് ജി.സുധാകരന്‍

ആലപ്പുഴ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പാര്‍ട്ടിക്ക് പിഴവ് സംഭവിച്ചതായി സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍. ഒരു പ്രമുഖ മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. തെറ്റ് കണ്ടപ്പോള്‍ തന്നെ തിരുത്തണമായിരുന്നുവെന്നും തെറ്റ് ചെയതവരെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരണമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടിക്ക് ഇക്കാര്യങ്ങളില്‍ ഗുരുതരമായ വീഴ്ച പറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് വലിയവനായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്ന് ജി.സുധാകരന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി തയാറാവണം. കരുവന്നൂര്‍ കേസില്‍ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന ഇഡിയെ തടയാനാകില്ല. പിഴവുണ്ടെങ്കില്‍ പരിശോധിക്കുന്നതില്‍ തടസ്സമില്ല. എംകെ കണ്ണന്‍ കാര്യങ്ങള്‍ ഇഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടത്-അദ്ദേഹം വിശദീകരിച്ചു.

തനിക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചും ജി.സുധാകരന്‍ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷണം നടത്തിയ എളമരം കമ്മീഷന്‍ തനിക്കെതിരായ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ എഴുതിയത്. ഇതിന് പിന്നില്‍ ആരൊക്കെയെന്ന് താന്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *