

വർക്കല : ശനിയാഴ്ച പുലർച്ചെ പെയ്ത ശക്തമായ മഴയിൽ വർക്കല, വെട്ടൂർ തീരദേശമേഖലയിൽ കനത്ത നാശമുണ്ടായി. വർക്കല താലൂക്കിൽ 18 വീടുകൾ ഭാഗികമായി തകർന്നു. റാത്തിക്കലിൽ തീരദേശ റോഡ് ടി.എസ്. കനാലിലേക്ക് ഇടിഞ്ഞുവീണു. സമീപത്തെ റാത്തിക്കൽ പള്ളി അപകടഭീഷണിയിലാണ്. റാത്തിക്കൽ, താെഴവെട്ടൂർ, കൈതക്കോണം ഭാഗങ്ങളിൽ വീടുകളിൽ വെള്ളംകയറി. വീടുകളിലെ താമസക്കാരായ 18 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കിണറുകൾ ഇടിഞ്ഞുതാഴുകയും പലയിടത്തും മതിലുകൾ തകരുകയും ചെയ്തു.


വർക്കല-അഞ്ചുതെങ്ങ് തീരദേശ റോഡിൽ റാത്തിക്കൽ വലിയ പള്ളിയുടെ മുൻവശത്തുള്ള റോഡ് പൂർണമായും തകർന്നു. ഒന്നരവർഷം മുമ്പും ഈ ഭാഗത്ത് റോഡ് തകർന്നിരുന്നു. അതിന്റെ പുനർനിർമാണം നടക്കുന്ന ഭാഗമാണ് വീണ്ടും ഇടിഞ്ഞത്. ഇതോടെ റോഡിൽ കാൽനടയാത്രപോലും അസാധ്യമായി. ഇതിനുസമീപത്തെ റാത്തിക്കൽ വലിയ പള്ളിയുടെ മതിലിലും തറയിലും പൊട്ടൽ വീണിട്ടുണ്ട്. സ്ഥിതി തുടരുന്നത് പള്ളിക്കും ഭീഷണിയാണ്. റാത്തിക്കൽ മദ്രസയുടെ ഭാഗത്ത് നിരവധി വീടുകളിൽ വെള്ളംകയറി. താഴെവെട്ടൂർ വയലിൽ വീട്ടിൽ റസിയയുടെ വീട്ടിലും വെള്ളം കയറി. അഗ്നിരക്ഷാസേനയെത്തി വെള്ളം പമ്പ് ചെയ്ത് മാറ്റി. വീടുകളിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി.

വർക്കല ജനാർദനപുരത്ത് അനന്തൻ എന്നയാളുടെ വീടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ വീട്ടിൽ നിന്നു ഇറങ്ങിയോടി രക്ഷപ്പെട്ടു. ഇലകമൺ നടുതല വീട്ടിൽ രാജലക്ഷ്മി അമ്മയുടെ വീട്ടിലെ കിണർ ഇടിഞ്ഞുതാണു. വെന്നികോട് ലക്ഷ്മി വിലാസത്തിൽ റോഷന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് ഇടിഞ്ഞുതാഴ്ന്നു.

ശിവഗിരി പന്തുകളം റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതതടസ്സ മുണ്ടായി. ഇവിടെ അപകടാവസ്ഥയിലായ രണ്ടു വീടുകളിൽ നിന്നും താമസക്കാർ വാടക വീട്ടിലോ മറ്റോ മാറി താമസിക്കണ മെന്നും, വാടകയായി 5000 രൂപ വരെ അനുവദിച്ചു നൽകാമെന്നും , കനാൽ പുറബോക്കിൽ താമസിക്കുന്നവരുടെ പുരധിവാസം ആറുമാസത്തി നുള്ളിൽ സാധ്യമാക്കുമെന്നും എം.എൽ.എ ജോയി സ്ഥലം സന്ദർശി ച്ച ശേഷം പറഞ്ഞു. വാർഡ് കൗൺസിലർ സിന്ധു വിജയൻ, വില്ലേജ് ഓഫിസർ അൻസാരി, എന്നിവർ ഒപ്പമുണ്ടാ യിരുന്നു.


കൈതക്കോണം കിഴക്കേവിളയിൽ അഷ്ടമന്റെ വീട്ടിനുള്ളിൽ അരയ്ക്കൊപ്പം വെള്ളം കയറി. കൈതക്കോണം സുധ നിവാസിൽ മോഹൻദാസിന്റെ വീട്ടിനുള്ളിൽ വെള്ളം കയറുകയും ചുറ്റുമതിൽ ഇടിഞ്ഞു വീഴുകയും ചെയ്തു. ശിവഗിരി കൈതക്കോണം ഗണപത് വീട്ടിൽ ദശമിയുടെ വീട്ടിലെ കിണർ ഇടിഞ്ഞുതാണു. സ്ഥലത്ത് നഗരസഭാ ചെയർമാൻ കെ .എം .ലാജി സന്ദർശിച്ചു. ഒപ്പം കോൺഗ്രസ്സ് നേതാവും മുൻ നഗരസഭാ ചെയർമാനായിരുന്ന ബിജു ഗോപാലനും ഒപ്പമുണ്ടായിരുന്നു. മുമ്പ് ഈ ഭാഗത്തു കൂടിയുണ്ടാ യിരുന്ന നീർച്ചാൽ പുനർ നിർമ്മിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുമെന്നും അതിനായി ഈ ഭാഗത്തുള്ള താമസക്കാരുടെ സഹകരണം ആവശ്യമാണെന്നും കെ.എം.ലാജി പറഞ്ഞു.

വർക്കല ചെറുകുന്നം പള്ളിക്ക് തെക്ക് വശത്ത് താഴ്ന്ന പ്രദേശ ത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ 1.5 മീറ്ററോളം ഉയരത്തിൽ വെള്ളമുയർന്ന സമീപത്തുള്ള സുൽഫിക്കറുടെ വീടിനോട് ചേർന്നുള്ള രണ്ട് ചുറ്റുമതിലുകൾ തകർന്നു. താഴ്ന്നപ്രദേശത്തെ റോഡുകളിലെല്ലാം വെള്ളത്തിനടിയിലായി.


