Breaking News

വര്‍ക്കല നഗരസഭ ഭരണസമിതിക്കെതിരെ മുസ്‌ലിം ലീഗിന്റെ പ്രതിഷധ ധര്‍ണ്ണ

വര്‍ക്കല: വര്‍ക്കല നഗരസഭ ഭരണ സമിതിക്കെതിരെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പ്രതിഷേധ ധര്‍ണ്ണ നടത്തി. തിങ്കളാഴ്ച രാവിലെ 10 മണിക്ക് വര്‍ക്കല മുനിസിപ്പാലിറ്റിക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. സ്വജനപക്ഷപാതം, അഴിമതി, കെടുകാര്യസ്ഥത എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഗരസഭാ ഭരണസമിതിക്കെതിരെ ലീഗ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. പിണറായി സര്‍ക്കാരിന്റെ അഴിമതിയും രൂക്ഷമാവുന്ന വിലക്കയറ്റവും പ്രതിഷേധ ധര്‍ണ്ണയില്‍ ഉന്നയിക്കപ്പെട്ടു.

ലീഗ് വര്‍ക്കല മണ്ഡലം ജന.സെക്രട്ടറി അക്കരവിള ഷാജഹാന്‍ മന്നാനി സ്വാഗതം പറഞ്ഞ ധര്‍ണ്ണയില്‍ മണ്ഡലം പ്രസിഡന്റ് ദാവൂദ് വര്‍ക്കല അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അട്ടകുളങ്ങര ശംസുദ്ദീന്‍ ഹാജി, വര്‍ക്കല മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പാലച്ചിറ അന്‍സാരി, ഇടവ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ഇക്ബാല്‍ ഇടവ, നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കല്ലമ്പലം ജവാദ്, വെട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി മുഹമ്മദ് യൂസഫ്, ചെമ്മരുതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നസിമുദ്ദീന്‍ നടയറ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വര്‍ക്കല മണ്ഡലം ട്രഷറര്‍ ചെറുകുന്നം ഷാജഹാന്‍ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *