

തിരുവനന്തപുരം: യുവ നടിയുടെ ലൈഗികാതിക്രമ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ തെളിവുകള്‍. നടി നല്‍കിയ മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളാണ് മാസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഹോട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ചതില്‍നിന്നും പരാതിക്കാരി പറഞ്ഞ 2016 ജനുവരി 28 ന് സിദ്ദിഖ് മാസ്‌ക്കറ്റ് ഹോട്ടലില്‍ താമസിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. 2016 ജനുവരി 28 ന് സിനിമയുടെ പ്രിവ്യു നടന്നിരുന്നു. പ്രിവ്യൂ നടന്ന ദിവസം ഹോട്ടലില്‍ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു സിദ്ദിഖിനെതിരെ പരാതിക്കാരി മൊഴി നല്‍കിയത്.




നിള തിയേറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് കണ്ടെതെന്നും, ഇതിന് ശേഷം സിനിമ ചര്‍ച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതിക്കാരിയുടെ മൊഴി. യുവ നടിയുടെ പരാതിയില്‍ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലിലെത്തി തെളിവുകള്‍ ശേഖരിക്കുന്നത്. പരാതിക്കാരി ഹോട്ടലില്‍ എത്തിയതിനുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം.



