Breaking News

ആറ്റിങ്ങലിൽ അമ്മായിയമ്മയെ മരുമകൻ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊലപെടുത്തി.

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിന് പുറകുവശം കരിച്ചിയിൽ രേണുക അപ്പാർട്മെന്റിൽ താമസിച്ച് വരുന്ന പ്രീത (50)യാണ് മരണപ്പെട്ടത്. മരുമകൻ അനിൽകുമാർ(40) ആണ് ചുറ്റിക കൊണ്ട് തലയ്ക്കു അടിച്ചു കൊലപെടുത്തി യത്. വർക്കല കുരക്കണ്ണി സ്വദേശിയായ പ്രതിയെ പോലീസ് വർക്കലയിൽ നിന്നും അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 8.30മണിയോടെയാണ് സംഭവം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

അനിൽകുമാറിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രീതയുടെ ഭർത്താവ് ബാബു (59) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥനാണ് ബാബു .

Related posts

Leave a Reply

Your email address will not be published. Required fields are marked *