Breaking News

അമ്മയെയും വൃദ്ധയായ അമ്മുമ്മയെയും ആക്രമിച്ചു; പ്രതി അറസ്റ്റില്‍

കടയ്ക്കാവൂര്‍: അമ്മയെയും വൃദ്ധയായ അമ്മുമ്മയെയും ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മണമ്പൂര്‍ വളവൂര്‍ക്കോണം കാട്ടില്‍ വീട്ടില്‍ വിജയന്റെ മകന്‍ വിഷ്ണു(31)വാണ് കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വളവൂര്‍ക്കോണം കാട്ടില്‍ വീട്ടില്‍ ബേബി, ബേബിയുടെ അമ്മ ഗോമതി(75) എന്നവരെയാണ് ഗോബേബിയുടെ മകന്‍ വിഷ്ണു ആക്രമിച്ചത്. തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് പ്രതി അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ചതിന് കാരണമെന്ന് പോലീസ് പറഞ്ഞു.

പ്രതി അമ്മൂമ്മ താമസിച്ചിരുന്ന വീട്ടില്‍ കയറി ബേബിയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. തടയാനെത്തിയ തടഞ്ഞ അമ്മുമ്മ ഗോമതിയെയും പ്രതി ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്ക് പറ്റിയ അമ്മയും അമ്മുമ്മയും ചികിത്സയില്‍ ആണ്. പ്രതി വീട്ടിലെ ഉപകരണങ്ങള്‍ വെട്ടിനശിപ്പിക്കുകയും വസ്ത്രങ്ങള്‍ കത്തിക്കുകയും ചെയ്തു.

ബേബിയുടെയും ഗോമതിയുടെയും നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കാവൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.ദീപുവിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ മാരായ ശ്രീകുമാര്‍, ജയപ്രസാദ്, ജയകുമാര്‍, രാജീവ്, എസ്.സി.പി.ഒ. സിയാദ്, സി.പി.ഒ മാരായ അനില്‍കുമാര്‍ അഖില്‍ സുരാജ് എന്നിവ അടങ്ങുന്ന സംഘമാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *