

പുളിക്കല്‍: മലപ്പുറം കൊണ്ടോട്ടിയില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ എ.എം.യു.പി സ്‌കൂളിലെ കുട്ടികള്‍ക്കാണ് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ഈ മാസം 29 വരെ സ്‌കൂളിന് അവധി നല്‍കി. പ്രതിരോധ നടപടികളുടെ ഭാഗമായാണ് സ്‌കൂളിന് അവധി നല്‍കിയത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരില്‍ കൂടുതല്‍ പേരും അരൂര്‍ മേഖലയിലുള്ളവരാണ്.





