

വര്‍ക്കല: വര്‍ക്കലയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി. വര്‍ക്കല എക്സൈസിന്റെ പെട്രോളിങ് ഡ്യൂട്ടിക്കിടയിലാണ് 3 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചിരുന്നയാളെ എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. നാവായിക്കുളം ഷാലി ഭവനില്‍ സ്ട്രോംഗ് ബാബു എന്ന വിജയമോഹനന്‍ നായരാണ് അറസ്റ്റിലായത്. വര്‍ക്കലയിലും കല്ലമ്പലത്തും നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണിയാള്‍. ഒറീസ്സയില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് ശേഖരം കടത്തിക്കൊണ്ട് വരുന്നുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് എക്സൈസിന് പ്രതിയെ കഞ്ചാവുമായി പിടികൂടാനായത്.



സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച എക്സൈസ് സംഘം കല്ലമ്പലത്ത് വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെ പ്രതി വലിയ ബാഗുമായി കല്ലമ്പലത്തെ പ്രമുഖ ബാര്‍ ഹോട്ടലിനു മുന്‍വശത്ത് നില്‍ക്കുകയായിരുന്നു. പ്രതിയെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കുമെന്ന് വര്‍ക്കല എക്സൈസ് ഇന്‍സ്പെക്ടര്‍ വി.സജീവ് അറിയിച്ചു. വര്‍ക്കല എക്സൈസ് ഇന്‍സ്പെക്ടറെ കൂടാതെ എക്സൈസ് സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ അജയകുമാര്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സെബാസ്റ്റ്യന്‍, പ്രിവന്റ്റീവ് ഓഫീസര്‍ വിജയകുമാര്‍, സിവില്‍ എക്സൈസ് ഉദ്യോഗസ്ഥരായ പ്രിന്‍സ്, രാഹുല്‍, ദിനു, പ്രവീണ്‍, അരുണ്‍ രാജ്, നിഖില്‍ രാജ് (സൈബര്‍ സെല്‍) എന്നിവര്‍ പങ്കെടുത്തു.


