Breaking News

സ്‌കാനിയ ബസ് ഇടപാട്: ഗഡ്ഗരിക്കെതിരെ കൂടുതല്‍ തെളിവുകള്‍

നിതിന്‍ ഗഡ്ഗരി

ന്യൂഡല്‍ഹി: വിവാദമായ സ്‌കാനിയ ബസ് ഇടപാടില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഗഡ്കരിയുടെ മക്കളായ നിഖില്‍ ഗഡ്കരി, സാരംഗ് ഗഡ്കരി എന്നിവര്‍ സ്‌കാനിയ കമ്പനിയുമായി നടത്തിയ ആശയവിനിയമങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയില്‍ കരാറുകള്‍ ലഭിക്കാന്‍ ഗഡ്കരി കുടുംബത്തിന് ആഡംബര ബസ് സ്‌കാനിയ കമ്പനി നല്‍കിയെന്ന വാര്‍ത്തയാണ് വിവാദമായത്.
ഈ ആരോപണം നിതിന്‍ ഗഡ്ഗരി നേരത്തേതന്നെ തള്ളിയിരുന്നു. 2015-ലാണ് സ്‌കാനിയ കമ്പനി ഇന്ത്യയിലെ ആദ്യ പ്ലാന്റ് കര്‍ണാടകയിലെ സര്‍സപുരയില്‍ സ്ഥാപിച്ചത്. ഇതിന് രണ്ട് മാസങ്ങള്‍ക്കം ആഡംബര ബസ്സിനായി സ്‌കാനിയ കമ്പനിയെ ഗഡ്കരിയുടെ മക്കള്‍ ബന്ധപ്പെട്ടു. ഗഡ്കരിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് ആവശ്യപ്പെട്ടത്. ബസ്സിനായി ചര്‍ച്ച നടക്കുന്നതിനിടെ സാരംഗ് ഗഡ്കരി സ്‌കാനിയയുടെ ബെംഗളൂരുവിലെ ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തിയിരുന്നതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.
ഗഡ്ഗരി സഹോദരങ്ങള്‍ക്കുവേണ്ടി സുദര്‍ശന്‍ ഹോസ്പിറ്റാലിറ്റി എന്ന സ്വകാര്യ സ്ഥാപനം ബസ് പാട്ടത്തിനെടുക്കുകയായിരുന്നു. ഇതിനായി സുദര്‍ശന ഹോസ്പിറ്റാലിറ്റിക്ക് വായ്പയായി പണം നല്‍കിയത് സാരംഗ് ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള മാനസ് അഗ്രോ എന്ന സ്ഥാപനമാണെന്നും രേഖകള്‍ പറയുന്നു. തനിക്കോ തന്റെ കുടുംബത്തിനോ സ്‌കാനിയ ബസ് ഇടപാടില്‍ പങ്കില്ലെന്ന ഗഡ്ഗരിയുടെ അവകാശവാദത്തിന് വിരുദ്ധമാണ് പുറത്തുവന്ന തെളിവുകള്‍. മാനസ് അഗ്രോ മുഴുവന്‍ തുകയും നല്‍കിയിട്ടില്ലെന്നും ബാക്കി വന്ന തുകയ്ക്കായിട്ട് ഗഡ്കരി സഹോദരങ്ങളെ ബന്ധപ്പെട്ടതായും സ്‌കാനിയ കമ്പനിയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. മാധ്യമ കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് പുതിയ രേഖകള്‍ പുറത്തുവന്നത്. വാട്സാപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ വിശ്വാസ്യത ഫോറന്‍സിക് പരിശോധന നടത്തി ഉറപ്പാക്കിയിട്ടുണ്ടെന്നും കൂട്ടായ്മ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *