Breaking News

കോവിഡ് വ്യാപനം രൂക്ഷം: രാജ്യം ആശങ്കയില്‍; മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ

പ്രതീകാത്മത ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കയേറ്റി കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,84,372 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ കണക്ക് ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് രാജ്യത്ത് ഒരു ദിവസം ഒരു ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 24 മണിക്കൂറിനുള്ളില്‍ 1027 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,72,085 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 60000 പുതിയ കേസുകളാണ്. ഒറ്റ ദിവസം കൊണ്ട് 281 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്താകമാനം 11 കോടിയില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യു.എസിന് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ.

Related posts

Leave a Reply

Your email address will not be published. Required fields are marked *