Breaking News

വര്‍ക്കലയില്‍ അനധികൃത ഗ്യാസ് കുറ്റി വിതരണം; പോലീസ് ഗ്യാസ് കുറ്റികള്‍ പിടിച്ചെടുത്തു

പ്രതീകാത്മക ചിപിടിച്ചെടുത്ത ഗ്യാസ് സിലിണ്ടറുകള്‍ പോലീസ് പരിശോധിക്കുന്നുത്രം

വര്‍ക്കല: ചെറുന്നിയൂരില്‍ അനധികൃതമായി വിതരണം ചെയ്ത വീട് വര്‍ക്കല പോലീസ് റെയ്ഡ് ചെയ്ത് ഗ്യാസ് കുറ്റികള്‍ പിടിച്ചെടുത്തു. ചെറുന്നിയൂര്‍ കട്ടിംഗ് ഗ്രൗണ്ടിന് സമീപമുള്ള കുമിളിവിള വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഒരു അംഗീകൃത ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവറായ ജിനുകുമാറും(52) കുടുംബവുമാണ് ഇവിടെ താമസം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട് റെയ്ഡ് ചെയ്തത്.
റെയ്ഡിനെത്തിയ പോലീസിനെ കണ്ട് ജിനുകുമാര്‍ ഓടി രക്ഷപെട്ടു. ഗ്യാസ് ഏജന്‍സിയില്‍നിന്നുള്ള കുറ്റികളില്‍നിന്ന് വേറെ കുറ്റികളിലേക്ക് ഗ്യാസ് നിറച്ചാണ് ഇയാള്‍ അനധികൃതമായി ഗ്യാസ് കുറ്റി വിതരണം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അധികം താമസിയാതെ ലഭ്യമാകുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *