Breaking News

മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം; അരിവാളം ബീച്ച് പരിസരം വൃത്തിയാക്കി

വർക്കല: മഴക്കാലത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നത് തടയുന്നതിനും പൊതുസ്ഥലങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിനുമായി വെട്ടൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി അരിവാളം ബീച്ചിലെ പാർക്കിനോട് ചേർന്ന പ്രദേശങ്ങളിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജി എസ് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് ഒഴിവാക്കുകയും മഴക്കാല രോഗങ്ങൾ പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായും ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് നസീല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. എച്ച്. സലീം, രാജി ആർ. എസ്, വാർഡ് അംഗങ്ങളായ സജീന നവാസ്, സനിൽ സലീം, വിവേക്, ആശാഭായ്, പുഷ്പലത, ഗീത സുനിൽ, കുടുംബശ്രീ ചെയർപേഴ്സൺ അശ്വതി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനൂപ് മോഹൻ എന്നിവർ പങ്കെടുത്തു.

തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ ബീച്ച് പരിസരത്തും പാർക്കിനോട് ചേർന്ന പ്രദേശങ്ങളിലുമുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചെടിക്കാടുകൾ, കാടുപിടിച്ച ഭാഗങ്ങൾ എന്നിവ നീക്കം ചെയ്തു. മഴവെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള പ്രദേശങ്ങളും പ്രത്യേകം ശുചീകരിച്ചു.

മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി തുടർന്നും വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങളും ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും പരിസര ശുചിത്വം ഉറപ്പാക്കാൻ സഹകരിക്കണമെന്നും പഞ്ചായത്ത് അധികൃതർ അഭ്യർഥിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *